Deshabhimani

റീലുകാർക്ക് പ്രിയപ്പെട്ട ഇടമായി സന്നിധാനത്തെ മൈൽകുറ്റി

SABARIMLA 3.
avatar
സി ജെ ഹരികുമാർ

Published on Nov 17, 2026, 09:26 PM | 1 min read

ശബരിമല: മണ്ഡലകാല തീർഥാടനം ആരംഭിച്ചാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശബരിമല യാത്രാറീലുകളുടെ പ്രവാഹമാണ്. സന്നിധാനത്ത് എത്തുന്ന റീൽ പ്രേമികളുടെ ഇഷ്‌ട ഇടമായി മാറുകയാണ് ഒരു മൈൽകുറ്റി. ശബരിമല പൂജ്യം കിലോമീറ്റർ എന്ന് രേഖപ്പെടുത്തിയ മൈൽ കുറ്റിയാണ് റീലുകാർക്കിടയിലെ താരം.

സന്നിധാനം വലിയ നടപ്പന്തലിനുസമീപം ഗവ. ആശുപത്രിക്ക് മുന്നിലായാണ് മൈൽകുറ്റി. ഇതിൽ തല ചേർത്തും ഒപ്പമിരുന്നും സന്നിധാനം പശ്ചാത്തലമാക്കി ചിത്രവും വീഡിയോ എടുക്കുന്നവരുടെ തിരക്കാണ് നട തുറന്നപ്പോൾ മുതൽ.

പമ്പയിലേക്ക് നാലുകിലോമീറ്റർ എന്നാണ് കുറ്റിയുടെ ഒരു വശത്തുള്ളത് . ശബരിമല പമ്പ യാത്രയുടെ ദൂരമളക്കാൻ പതിറ്റാണ്ടുകൾക്കുമുമ്പ് സ്ഥാപിച്ചതാണ് തീർഥാടന പാതയിലെ മൈൽകുറ്റികൾ. പുതിയ ബോർഡുകൾ വന്നതോടെ ഇവ പലതും സംരക്ഷിക്കപ്പെട്ടില്ല. എന്നാൽ അടുത്തിടെ മൈൽകുറ്റിയോടൊപ്പമുള്ള ചില റീലുകൾ വൈറലായതോടെയാണ് ഇ‍ൗ പൗരാണിക സ്വത്ത് വീണ്ടും ശ്രദ്ധ നേടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home