Deshabhimani

print edition മരണം വിളിക്കുന്ന ആശുപത്രികൾ

hospitals in kerala udf era

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 18, 2026, 01:00 AM | 2 min read

• മൺസൂൺ ഒരുക്കം പാളിയതിനാൽ കാലവർഷത്തിന്റെ തുടക്കത്തിലേ സംസ്ഥാനത്ത്‌ പകർച്ചവ്യാധികളുടെ വ്യാപനമുണ്ടായി.

• ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ വർധിച്ചു

• 6 മാസത്തിനിടെ അട്ടപ്പാടിയിൽ 10 കുരുന്നുകൾ മരിച്ചു

ചികിത്സാ നിഷേധം


• ജൂൺ 1: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ കഴിഞ്ഞ് ഐസിയുവിലുള്ള രോഗിയുടെ കാലിൽ പുഴുവരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജേന്ദ്രപ്രസാദിന്റെ (61) കാലിലാണ്‌ പുഴുവരിച്ചത്‌

​• ജൂൺ 6

പ്രസവസമയത്ത് തോളെല്ല്‌ പൊട്ടിയ കുഞ്ഞിന്‌ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചു. കക്കോടി ഒറ്റത്തെങ്ങ് സുജിൻ–അമല ദന്പതികളുടെ കുഞ്ഞിനാണ് അസ്ഥിരോഗ വിഭാഗം ചികിത്സ നിഷേധിച്ചത്

​

ചികിത്സ 
പിഴവിൽ 
മരണം


• ജൂലൈ 15

പൊക്കിൾവീക്കത്തിന്‌ ചികിത്സയിലായിരുന്ന ബേഡകം തലേക്കുന്നിലെ അഷറഫ് സഖാഫിയുടെയും ബുഷ്റയുടെയും മകൻ മുഹമ്മദ് ഇയാസ്‌ (9) കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ മരിച്ചു

​

• ജൂലൈ 1

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെത്തുടർന്ന്‌ ഗുരുതരാവസ്ഥയിലായ നാദാപുരം വിഷ്‌ണുമംഗലത്തെ തെക്കെ മീത്തലെ കണ്ടിയിൽ ചന്ദ്രൻ (70) കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചു

​

• ജൂലൈ 31

വളച്ചാക്ക്‌ വീണ്‌ നട്ടെല്ല്‌ പൊട്ടിയ വയനാട്‌ ന‍‍ൂൽപ്പുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്‌ക്ക ഉന്നതിയിലെ മാധവൻ(50) താലൂക്ക്‌ ആശുപത്രിയിൽനിന്ന്‌ ചികിത്സ കിട്ടാതെ മരിച്ചു

​

• ആഗസ്‌ത്‌ 12

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട എകരൂൽ കരിങ്കാളിമ്മൽ സ്വദേശി രാമചന്ദ്രൻ (65) സ്വകാര്യആശുപത്രിയിലേക്ക്‌ കൊണ്ടുപോവുന്നതിനിടെ ആംബുലൻസിൽ മരിച്ചു

​

• ആഗസ്‌ത്‌ 31

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടിൽ സുകുമാരപിള്ള (87) രോഗി കട്ടിലിൽനിന്ന്‌ വീണ്‌ മരിച്ചു

​

• സെപ്‌തംബർ 7

ഡോക്ടർമാരുടെ അനാസ്ഥയിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ കുടപ്പനക്കുന്ന്‌ സ്വദേശികളായ ഷെറിൻ തോമസ്‌–റീബ ദന്പതികളുടെ ​ഗർഭസ്ഥശിശു മരിച്ചു

​

• ഒക്‌ടോബർ 1

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഹെർണിയ ശസ്‌ത്രക്രിയക്കുശേഷം ചികിത്സയിലിരിക്കെ ചങ്ങനാശേരി പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) മരിച്ചു

​

• ഒക്‌ടോബർ 12

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗർഭാശയ ശസ്‌ത്രക്രിയയിലെ പിഴവിനെ തുടർന്ന് വടകര മണിയൂർ കുറുന്തോടിയിലെ പറമ്പത്ത് തങ്കമണി (50) മരിച്ചു

​

• ഒക്‌ടോബർ 15

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയക്കിടെ നവജാതശിശു മരിച്ചു. ചെപ്ര പാറംകോട് സുരേഷ് വിലാസത്തിൽ സുരേഷിന്റെയും ശ്രീകലയുടെയും കുഞ്ഞാണ് മരിച്ചത്.

​

• ഒക്‌ടോബർ 21

തൃശൂർ മെഡിക്കൽ കോളേജ്‌ അധികൃതരുടെ വീഴ്‌ചമൂലം അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂർ വെച്ചപതി ഉ‍ൗരിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ജ്യോതിമണി–ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞാണ്‌ മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home