സാഫ് കപ്പ്: പത്താം കിരീടം ചൂടി ഇന്ത്യ; കലാശപ്പോരിൽ പാകിസ്ഥാനെ വീഴ്ത്തി

ധാക്ക: സാഫ് ചാമ്പ്യൻഷിപ് ഫുട്ബോളിൽ കിരീടം നിലനിർത്തി ഇന്ത്യ. പാകിസ്ഥാനെ 2-1ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം. ആദ്യമായി ഫൈനലിലെത്തിയ പാകിസ്ഥാൻ ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് തോൽവി വഴങ്ങിയത്.
തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് കളത്തിലെത്തിയ ഇന്ത്യയെ പാകിസ്ഥാൻ ഞെട്ടിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ ആലംഗീർ ഗാസിയാണ് പാകിസ്ഥാന് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പാകിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ ലഭിച്ച ഫ്രീ കിക്കിലൂടെ സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യയ്ക്കായി സമനില ഗോൾ നേടുകയായിരുന്നു.
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ ഗോൾ നേടിയത്. 88-ാം മിനിറ്റിൽ പ്രതിരോധ താരം സന്ദീപ് മാണ്ഡിയുടെ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്.
1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2003ൽ മാത്രമാണ് ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിയാതിരുന്നത്. മലയാളി താരങ്ങളായ പി വി വിഷ്‌ണു, മുഹമ്മദ് സുഹൈൽ, പി എൻ നൗഫൽ, എബിൻദാസ് യേശുദാസൻ, മുഹമ്മദ് ഉവൈസ്, അബ്‌ദുൾ റബീഹ് എന്നിവർ ടീമിലുണ്ട്.








0 comments