Deshabhimani

തിരുവനന്തപുരത്ത് ഹോട്ടലിൽ കുക്കർ പൊട്ടിത്തെറിച്ച് 2 പേർക്ക് പരിക്ക്

Pressure Cooker Blast

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Nov 17, 2026, 10:27 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് മുക്കംപാലമൂട്ടിൽ ഹോട്ടലിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഹോട്ടൽ ഉടമയുടെ ഭാര്യ മിത്ര (58), പാചകത്തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സിയാദ് (23) എന്നിവർക്കാണ് പരിക്കേറ്റത്. മധുമിത്ര എന്ന ഹോട്ടലിലാണ് വൈകുന്നേരത്തോടെ അപകടമുണ്ടായത്.


സിയാദിന്റെ മുതുകിലാണ് പൊള്ളലേറ്റത്. മിത്രയുടെ കാലിലും പൊള്ളലേറ്റു. കുക്കറിന്റെ അടപ്പ് തലയിൽ വന്നിടിച്ചും പരിക്കുപറ്റി. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദിന്റെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കുക്കർ പൊട്ടിത്തെറിക്കാനുള്ള സാഹചര്യം വ്യക്തമായിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home