ad
Deshabhimani

അഡിഡാസിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലെ ടെക് ഹബ്ബിൽ 50% ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

adidas
വെബ് ഡെസ്ക്

Published on Sep 17, 2026, 08:28 AM | 1 min read

​ഗുരു​ഗ്രാം: ഇന്ത്യയിലെ ടെക് ഹബ്ബൽ നിന്ന് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അഡിഡാസ്. ഏകദേശം 30 അതിൽ അധികമോ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.


ഇന്ത്യയിലെ ടെക് വിഭാ​ഗത്തിൽ തസ്തികകൾ കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ കമ്പനിയുടെ ഭാ​ഗത്ത് നിന്നും ഔദ്യോ​ഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.


പിരിച്ചുവിടുന്ന ജീവനക്കാരെ രണ്ട് ​ഗ്രൂപ്പുകളിയാ തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ​ഗ്രൂപ്പിൽപ്പെട്ടയാളുകൾക്ക് ചൊവ്വാഴ്ച പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. എന്നാൽ രണ്ടാമത്തെ വിഭാ​ഗത്തിലുള്ളവരോട് ഡിസംബർ 15 വരെ ജോലി തുടരാൻ ആവശ്യപ്പെട്ടു. ഈ ജീവനക്കാർക്ക് അഡിഡാസിലെ മറ്റ് തസ്തികകളിൽ ജോലി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. തൊഴിൽ നഷ്ടമായ ജീവനക്കാർക്ക് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ, നോട്ടീസ് കാലയളവിലെ വേതനം എന്നിവ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.


മാറുന്ന ടെക് ലോകത്ത് കമ്പനിയുടെ ഘടന ലഘൂകരിക്കുന്നതാണ് ലക്ഷ്യംമെന്നും അതിനാലാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതെന്നുമാണ് അഡിഡാസിന്റെ വിശദീകരണം. അഡിഡാസിന്റെ ​ഗുരു​ഗ്രാമിലെ ഓഫീസിലാണ് കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home