മുംബൈയില്‍ ഗണേശ വിഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരിക്ക്

മുംബൈ : മുംബൈയിലെ ഭുലേശ്വറിൽ ഗണേശവിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഭുലേശ്വറിലെ ജയ് അംബെ ചൗക്കിലെ കബുതർഖാനയ്ക്ക് സമീപമുള്ള ബലറാം മർച്ചന്റ് റോഡിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഉത്സവാഘോഷത്തിനിടെ വിഗ്രഹം മറിഞ്ഞുവീഴുകയായിരുന്നു. ഗണേശവിഗ്രഹം ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വിഗ്രഹത്തിനിടയിൽപ്പെട്ട രണ്ട് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അഗ്നിശമനസേനയും പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.









0 comments