Deshabhimani

ജമ്മു കശ്മീരിൽ വീണ്ടും വെടിവെപ്പ്; കാണാതായ രണ്ട് പൊലീസ് ഓഫീസര്‍മാ‍ർ കൊല്ലപ്പെട്ട നിലയിൽ

7u
വെബ് ഡെസ്ക്

Published on Nov 12, 2026, 10:41 AM | 1 min read

ശ്രീനഗർ:ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരവിരുദ്ധ ദൗത്യത്തിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസര്‍മാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഷ്ത്വാറിലെ കിയാര്‍ ദച്ചൻ സ്വദേശികളായ രഷ്പാൽ കുമാർ (45), ബോബി ചന്ദ് (57) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആക്രമണം റിപ്പോര്‍ട് ചെയ്യപ്പെടുന്നത്.


ചെനാബ് താഴ്‌വരയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ വനമേഖലകളിൽ ബുധനാഴ്ചയാണ് ഇവരെ കാണാതായത്. സൈന്യത്തിന്റെ 17 രാഷ്ട്രീയ റൈഫിൾസ് സംഘത്തോടൊപ്പം കിഷ്ത്വാറിലെ ഉയർന്ന വനമേഖലയായ ബസ്നാൻ പ്രദേശത്ത് തെരച്ചിലിനായി പോയതായിരുന്നു. ഈ ഭാഗത്ത് ഭീകരവാദ പ്രവർത്തനങ്ങൾ സജീവമാകുന്നതായി റിപ്പോർടുകൾ ഉണ്ടായിരുന്നു. ഇതിന തുടര്‍ന്ന് പോലീസ് സ്ഥാപിച്ച താൽക്കാലിക ഓപ്പറേറ്റിംഗ് ബേസുകളുടെ (TOBs) ഭാഗമായി പ്രവർത്തിക്കുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും.


ഇവരെ കാണാതായതിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടിരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഒരു നിശ്ചിത സമയത്തിന് ശേഷം രണ്ട് പോലീസുകാരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. സംഭവത്തിൽ ഭീകരർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസോ സൈനിക വർത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ പോലീസ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടുമില്ല.


തെക്കൻ കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റതിന് തൊട്ടടുത്ത ദിവസമാണ് കിഷ്ത്വാറിലെ ഭീകര ആക്രമണ സംഭവം ഉണ്ടായിരിക്കുന്നത്. വെടിയേറ്റ ഒരു ജവാൻ അതീവ ഗുരതരാവസ്ഥയിലാണ്.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home