Deshabhimani

കശ്മീരിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

jammu
വെബ് ഡെസ്ക്

Published on Nov 12, 2026, 11:28 AM | 1 min read

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങളിൽ ഒന്നിലധികം വെടിയേറ്റ മുറിവുകളുണ്ട്. ബാബി ചന്ദ് (57), രശ്പാൽ കുമാർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.


ഇരുവരും പ്രാദേശിക പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ദച്ചനിലെ കിയാർ ഗ്രാമത്തിലായിരുന്നു ഇവരുടെ നിയമനം. ബുധനാഴ്ച തങ്ങളുടെ ക്യാമ്പിൽ നിന്ന് ധർണ-മർവയിലെ സൈനിക പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരെയും കാണാതായത്.


ഇവരുടെ സർവീസ് ആയുധങ്ങളും കാണാതായിട്ടുണ്ട്. പട്രോളിംഗ് ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥർ തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസ് സംഘം വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാവിലെ എട്ട് മണിക്കും ഒൻപത് മണിക്കും ഇടയിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home