ഫുജൈറയിൽ വാഹനാപകടം: ട്രക്ക് വിവിധ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർ മരിച്ചു

യുഎഇ: ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. എമിറേറ്റിന്റെ പ്രവേശന കവാടത്തിൽ അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുടെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയതായി രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അധികൃതർ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും വേഗപരിധി ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഫുജൈറ പൊലീസ് അഭ്യർത്ഥിച്ചു.








0 comments