Deshabhimani

സമരപ്പന്തൽ പൊളിച്ചിട്ടും തീരാത്ത പ്രതികാരം; എൽ‌പിഎസ്ടി ഉദ്യോ​ഗാർഥികൾക്കെതിരെ വീണ്ടും കേസ്

dyfi.png
വെബ് ഡെസ്ക്

Published on Nov 12, 2026, 10:56 AM | 1 min read

തിരുവനന്തപുരം: എൽ‌പിഎസ്ടി ഉദ്യോ​ഗാർഥികൾക്കെതിരെ വീണ്ടും കേസ്. എൽപിഎസ്ടി റാങ്ക് ഹോൾഡർ ബിച്ചുവിനും ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയുമാണ് കേസ്. സെക്രട്ടേറിയറ്റിന് മുന്നിൽ സംഘം ചേർന്ന് പന്തൽ കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.


കഴിഞ്ഞ ദിവസം എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ പന്തൽ നിർമിച്ച് നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


സർക്കാർ വഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റിന് മുന്നിൽ സമാധാനപരമായി സമരം ചെയ്ത എൽപിഎസ്‍ടി ഉദ്യോ​ഗാർഥികൾക്കുനേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അതിക്രമമുണ്ടായത്. നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ഉൾപ്പെടെ ബലംപ്രയോ​ഗിച്ച് നീക്കി. പ്രതിഷേധിച്ച മറ്റുള്ളവരെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു.


സമരപ്പന്തലും സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പൊലീസ് തകർത്തു. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തൽ കെട്ടിനൽകിയത്. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രവർത്തകരാണ് സമരസ്ഥലത്ത് തടിച്ചുകൂടിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home