Deshabhimani

പാലുല്പന്നങ്ങൾ തിരിച്ചറിയാൻ പുതിയ ലോഗോ; 2028 ജൂലൈ മുതൽ പ്രാബല്യത്തിൽ

Milk Products
വെബ് ഡെസ്ക്

Published on Nov 12, 2026, 11:03 AM | 1 min read

ന്യൂഡൽഹി : പാല്, തൈര് അല്ലെങ്കിൽ പനീർ പാക്കറ്റുകൾക്ക് മു​കളിൽ പുതിയ ലോ​ഗോ പതിപ്പിക്കാൻ ഭക്ഷ്യ സുരക്ഷ അതോറിറ്റി. സംയോജിത പാൽ ഉല്പന്നങ്ങൾ ഉൾപ്പെടെ എല്ലാ പാലുൽപ്പന്നങ്ങളുടെ പാക്കുകൾക്കു മുകളിലും നീലയും വെള്ളയും നിറത്തിലുള്ള ഒരു ലോഗോ പതിപ്പിക്കും. ഈ വിഭാ​ഗത്തിലുള്ള ഉല്പന്നങ്ങൾ വേ​ഗത്തിൽ തിരിച്ചറിയുന്നതിനാണ് പുതിയ ലേബലിം​ഗ് സംവിധാനം കൊണ്ടുവരുന്നത്. 2028 ജൂലൈ 1 മുതലായിരിക്കും ഈ ലോ​ഗോ അടങ്ങിയ പാക്കറ്റുകൾ വിപണിയിലെത്തുക.


നീല ചതുരത്തിനുള്ള ഒരു വെളുത്ത തുള്ളിയാണ് ലോ​ഗോ. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പാലുല്പന്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിനും, പാലിന്റെയും പാൽ ഉല്പന്നങ്ങളെയും കുറിച്ച് അവബോധവും ധാരണയും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. 2026ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗും പ്രദർശനവും) രണ്ടാം ഭേദഗതി ചട്ടങ്ങൾ മുൻനിർത്തിയാണ് പുതിയ ലേബലിം​ഗ് കൊണ്ടുവരുന്നത്. 2020ലെ ലേബലിംഗ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ ലേബൽ സംവിധാനം 2028 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home