ad
Deshabhimani

കൂട്ട ആത്മഹത്യ; ബം​ഗളൂരുവില്‍ നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു

bengaluru suicide

മോഹന്‍റെ കുടുംബം

വെബ് ഡെസ്ക്

Published on Mar 29, 2026, 12:01 PM | 1 min read

ബം​ഗളൂരു: ബം​ഗളൂരുവിലെ മല്ലെനാഹള്ളിയിൽ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. ആശ(55), വർഷിത(34) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


വർഷിതയുടെ സഹോദരൻ മ‍ോഹൻ(32), മകൻ മായങ്ക് (11) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, മ‍ോഹൻ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്തതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കടബാധ്യത കാരണമാണ് കുടുംബം ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. കടബാധ്യത കാരണമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറ‍യുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചിരുന്നു. ഒരു വർഷത്തിലേറെയായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു വർഷിത. ഇവരുടെ ചികിത്സക്കായി കുടുംബത്തിന് വലിയൊരു തുക ചെലവാക്കേണ്ടി വന്നുവെന്നും മോഹൻ ഉൾപ്പെട്ടിരുന്ന ചിട്ടി ഫണ്ട് ബിസിനസ് തകർന്നതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home