ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം; ഒരാള്‍ക്ക് പരിക്ക്

ബറേലി: ഉത്തർപ്രദേശിലെ ബറേലി–ലഖ്നൗ ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
രാജൗ പർസാപുർ സ്വദേശി അമിത് സക്സേന (27), ബബ്‌ലൂ (25) എന്നിവരാണ് മരിച്ചത്. അമിത്തിന്റെ ഭാര്യ സീമയ്ക്കാണ് (22) പരിക്കേറ്റത്.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിത്തിന്റെ ബന്ധുവിനെ കാണാനായി ബറേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു മൂന്നുപേരും. ട്രാൻസ്‌പോർട്ട് നഗർ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
അമിത്തും ബബ്‌ലൂവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സീമയെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചു.
അമിത്തും ബബ്‌ലൂവും ഹിമാചൽപ്രദേശിൽ തൊഴിലാളികളായിരുന്നു. ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിനുശേഷം ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് പോയതായും ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments