ad
Deshabhimani

സൂറത്തിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം

gas cylinder explosion

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 11:42 AM | 1 min read

സൂറത്ത് : ​ഗുജറാത്തിലെ സൂറത്തിൽ എംബ്രോയ്ഡറി യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എകദേശം 5.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

സൂറത്തിലെ കപോന്ദ്ര പ്രദേശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായതെന്നും തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിൽ മൊത്തം എട്ട് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. 'അപകടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ നാല് ഫയർ സ്റ്റേഷനുകളിൽ നിന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയിരുന്നു. എന്നാൽ തീ ആളിപ്പടർന്നതിനാൽ അ​ഗ്നിശമന സേന എത്തുന്നതിന് തൊട്ട് മുൻപ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു', അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെട്ടിടത്തിൽ കുടുങ്ങിയവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home