കശ്‌മീരിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറിയ 2 ഭീകരരെ വധിച്ചു

ജമ്മുകശ്‌മീർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) കുറുകെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.
വ്യാഴാഴ്ച പൂഞ്ച് ജില്ലയിലെ ഖാരി കർമ്മാ പ്രദേശത്താണ് ആയുധധാരികളായ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം കണ്ടെത്തിയത്. അതേതുടർന്ന് രാത്രിയോടെ ആരംഭിച്ച ഓപ്പറേഷനിൽ രണ്ട് ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. ഇതുവരെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി സൈന്യം പറഞ്ഞു.









0 comments