റാംസാര്‍ പട്ടികയിൽ രാജ്യത്തെ രണ്ട് തണ്ണീര്‍ത്തടങ്ങൾ കൂടി

ലോകത്തിലെ തണ്ണീര്‍ത്തടങ്ങളുടെ റാംസാര്‍ പട്ടികയിൽ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി. ഇറ്റയിലെ പട്ന പക്ഷിസങ്കേതത്തെയും കച്ചിലെ ഛരി-ധണ്ടിനെയും റാംസർ സൈറ്റുകളായി നാമകരണം ചെയ്തു.
ആഗോള ചട്ടക്കൂടിന് കീഴിൽ വെറ്റ്ലാൻ്റ് സംരക്ഷണത്തിനുള്ള അതുല്യമായ ആവാസവ്യവസ്ഥകളെ കണ്ടെത്തി അടയാളപ്പെടുത്തുന്നതാണ് റംസാര്‍ പട്ടിക. റാംസർ കൺവെൻഷന്റെ കീഴിലുള്ള ഈ രണ്ട് സ്ഥലങ്ങളുടെയും നാമനിർദ്ദേശത്തോടെ ഇന്ത്യയിലെ റംസാര്‍ തടങ്ങളുടെ എണ്ണം 98ആയി. രാജ്യത്ത് ഏറ്റവും അധികം റംസാര്‍ സൈറ്റുകളുള്ള സംസ്ഥാനം തമിഴ്നാടാണ്. 16എണ്ണം അവിടെയാണ്.

തണ്ണീർത്തടങ്ങള്‍ വ്യാപകമായി നികത്തപ്പെടുകയും അതുവഴി വലിയ തോതിലുള്ള പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് റാംസാർ പട്ടികപ്പെടുത്തൽ പദ്ധതി നടപ്പാക്കിയത്. 1971 ഫെബ്രുവരി 2ന് ഇറാനിലെ റാംസാർ നഗരത്തിൽ ചേർന്ന ഉച്ചകോടിയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ആശയമാണ്.
റാംസാറിൽ ചേർന്ന ആദ്യ ഉച്ചകോടിയെ സ്മരിക്കുന്നതിനായി എല്ലാ ഫെബ്രുവരി2നും തണ്ണീർത്തട ദിനമായി ലോകമെങ്ങും ആചരിക്കുന്നു.
ഇറാനിലെ പരിസ്ഥിതിവാദിയായ അന്നത്തെ മന്ത്രി എസ്കാൻഡർ ഫിറൗസ് ആണ് റാംസാർ കൺവെന്‍ഷൻ സംഘടിപ്പിച്ചതിനു പിന്നില്‍.ഇറാനിലെ ആദ്യത്തെ പരിസ്ഥിതി വകുപ്പിന്റെ ഡയറക്ടറായും ഫിറൗസ് പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിൽ1981വരെ ആകെ രണ്ട് സ്ഥലങ്ങൾ മാത്രമേ റാംസാർ പട്ടികയില്‍ ഉൾപ്പെട്ടിരുന്നുള്ളൂ.










0 comments