1,250 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കോയമ്പത്തൂരിൽ രണ്ട് പേർ പിടിയിൽ

കോയമ്പത്തൂർ : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കോയമ്പത്തൂരിൽ രണ്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് 1,250 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കോയമ്പത്തൂർ കാലപ്പട്ടിയിലെ മഹാലിയമ്മൻ നഗറിൽ നിന്നാണ് ഇരുവരും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണിതെന്ന് പ്രതികൾ സമ്മതിച്ചു.
ഇവയ്ക്ക് പുറമെ ഒരു വാഹനം, 3 മൊബൈൽ ഫോണുകൾ എന്നിവയും പിടികൂടി. തെങ്കാശി സ്വദേശിയായ മുരുഗൻ (45), തൂത്തുക്കുടി സ്വദേശി ജ്ഞാനപ്രതീഷ് (25) എന്നിവരാണ് പിടികൂടിയത്. ഇരുവരും ട്രക്ക് ഡ്രൈവർമാരാണ്. രഹസ്യവിവരത്തെത്തുടർന്ന് കോവിൽപാളയം എസ്ഐ അരവിന്ദ് രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തൂത്തുക്കുടി സ്വദേശിയായ അമൽരാജും പ്രതിയാണെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചത്. ട്രക്കുകളിൽ എത്തിക്കുന്ന പുകയില സ്വന്തം വാഹനത്തിൽ കാലപ്പട്ടിയിലെ വീട്ടിലേക്ക് മാറ്റും. തുടർന്ന് വിവിധ കടകളിൽ എത്തിച്ചു നൽകുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതികളെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.









0 comments