ad
Deshabhimani

സിജെപി സമരത്തിന് ഐക്യദർഢ്യം രേഖപ്പെടുത്തിയവർക്കെതിരെ കേരളം കേസെടുത്ത സംഭവം ഞെട്ടിക്കുന്നത്: തുഷാർ ഗാന്ധി

Tushar.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 10:23 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദർഢ്യം രേഖപ്പെടുത്തി പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ കേസെടുത്തതിനെ വിമർശിച്ച് ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി.


ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം കത്തയച്ചു. ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് നടന്ന പ്രതിഷേധക്കാർക്കെതിരെ കേരളത്തിൽ കേസെടുത്ത സംഭവം ആശ്ചര്യപ്പെടുത്തുന്നതാണ്.


കോൺഗ്രസിന്റെ സർക്കാരിൽ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടാവുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. രാജ്യത്തെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ സമരത്തിൽ പങ്കുചേർന്നവരാണ്. അവരെയും വിദ്യാർത്ഥികളെ പോലെ തന്നെ ക്രൂരമായാണ് കേന്ദ്രസർക്കാർ നേരിട്ടത്.


ആ സാഹചര്യത്തിലാണ് കേരളത്തിൽ ഇങ്ങനെ ഒരു സംഭവം. പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള സ്വാതന്ത്ര്യത്തെ കോൺഗ്രസ് ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല. കേരളത്തിലെ സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും കത്തയച്ചിരുന്നു.


സമരത്തിന്റെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ ആ നിലപാടെടുക്കാത്തത് ശരിയല്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home