തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കും: ബേക്കേഴ്സ് ഫെഡറേഷൻ

ന്യൂഡൽഹി: ടർക്കിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് ബേക്കേഴ്സ് ഫെഡറേഷൻ. ഇന്ത്യ- പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണം. ഡ്രെെ ഫ്രൂട്സ്, ജെൽ, ചോക്ലേറ്റ് എനന്നിവയാണ് ബഹിഷ്കരിക്കുന്നത്. ബേക്കറി യന്ത്രങ്ങളടക്കം ഫെഡറേഷൻ ബഹിഷ്കരിക്കും. തുർക്കിയിൽ നിർമിച്ച് ഇന്ത്യയിലേക്കെത്തുന്ന യന്ത്രങ്ങളാണിവ.
ബേക്കറി ഉത്പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വസ്തുക്കളുടെ ബഹിഷ്‌കരണത്തിലൂടെ തുര്‍ക്കിയുടെ മേല്‍ കടുത്ത സമ്മര്‍ദമേല്‍പിക്കാനാകുമെന്ന് ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യു പ്രതികരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ളവയ്ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃതവസ്തുക്കള്‍ തന്നെ ഉപയോഗപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്തെ ബേക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും ആവശ്യപ്പെട്ടതായും പോള്‍ മാത്യു കൂട്ടിച്ചേര്‍ത്തു. നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു.
നേരത്തെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയിരുന്നു. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള എല്ലാ ഫ്‌ളൈറ്റ് - ഹോട്ടല്‍ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമായ ഈസ്‌മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു.









0 comments