തുർക്കി സഹായം: അനാവശ്യ വിവാദത്തിന്‌ തരൂർ; വിമർശിച്ച്‌ ബ്രിട്ടാസ്‌

john britas
avatar
സ്വന്തം ലേഖകൻ

Published on May 25, 2025, 03:25 AM | 1 min read

ന്യൂഡൽഹി: രണ്ടുവർഷം മുമ്പ്‌ തുർക്കിയിലുണ്ടായ ഭൂകമ്പത്തിന്‌ സഹായം നൽകിയ കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്‌ത്‌ വെള്ളിയാഴ്ച സമൂഹമാധ്യമത്തിൽ കുറിപ്പിട്ട്‌ പരിഹാസ്യനായി ശശിതരൂർ എംപി. 2023ൽ വലിയ നാശനഷ്ടമുണ്ടായ തുർക്കിക്ക്‌ 10 കോടി രൂപ സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ‘രണ്ടു വർഷത്തിനുശേഷമുള്ള തുർക്കിയുടെ പെരുമാറ്റം വ്യക്തമാക്കുന്നത്‌ കേരള സർക്കാരിന്റെ സഹായം അനർഹർക്കുള്ള ഔദാര്യമായി തീർന്നെന്നാണ്‌.


ആ 10 കോടി വയനാട്ടിലെ ജനങ്ങൾക്ക്‌ കൊടുത്താൽ കുറച്ചുകൂടി നന്നാകുമായിരുന്നു’–എന്നായിരുന്നു തരൂരിന്റെ പോസ്‌റ്റ്‌. രണ്ടുവർഷത്തിനുശേഷമുള്ള ലോകസാഹചര്യങ്ങൾ മുൻകൂട്ടി കണ്ടാണോ അന്നത്തെ പ്രകൃതിദുരന്തത്തിന്‌ സഹായം പ്രഖ്യാപിക്കേണ്ടതെന്ന ചോദ്യമാണ്‌ തരൂരിനുനേരെ ഉയരുന്നത്‌. തരൂരിന്റെ പ്രതികരണം അവരവർക്ക്‌ ലാഭമുള്ള കാര്യങ്ങൾ മാത്രം ഓർക്കുകയും അല്ലാത്തത്‌ മറക്കുകയും ചെയ്യുന്ന പ്രവണതയുടെ ഉദാഹരണമാണെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി വിമർശിച്ചു. 2023ലെ തുർക്കി–-സിറിയ ഭൂകമ്പ രക്ഷാപ്രവർത്തനത്തിനായി കേന്ദ്രസർക്കാർ ‘ഓപ്പറേഷൻ ദോസ്‌ത്‌’ നടത്തിയത്‌ ഓർമയില്ലേയെന്നും ബ്രിട്ടാസ്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home