തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി

വൈശാലി
ആര്‍ജെഡി നേതാവും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. തേജസ്വി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനി അര്‍ധരാത്രി വൈശാലി ജില്ലയിലെ പട്ന മുസാഫര്‍പുര്‍ ദേശീയപാതയിലാണ് സംഭവം. മധേപുരയില്‍നിന്ന് പട്നയിലേക്ക് മടങ്ങവെ വിശ്രമിക്കാൻ നിര്‍ത്തിയപ്പോഴാണ് അപകടം. വേഗത്തിലെത്തിയ ട്രക്ക് തേജസ്വിയുടെ കാറിന് തൊട്ടടുത്തുള്ള രണ്ടു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവറെ അറസ്റ്റുചെയ്തു.









0 comments