അജ്ഞാതരായ ഭീരുക്കൾ: ട്രോളുകൾക്കെതിരെ തൃഷ

ചെന്നൈ : സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ട്രോളുന്നവർക്കെതിരെ കുറിപ്പുമായി നടി തൃഷ. അജ്ഞാതരായ ഭീരുക്കളെന്ന് ട്രോളൻമാരെ വിളിച്ച നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അധിക്ഷേപകരമായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ രംഗത്തെത്തിയത്.
ടോക്സിക് മനുഷ്യൻമാരെ, നിങ്ങൾക്ക് എങ്ങനെയാണ് ജീവിക്കാനും സുഖമായി ഉറങ്ങാനും സാധിക്കുന്നത്. സോഷ്യൽ മീഡിയയിലിരുന്ന് മറ്റുള്ളവരെപ്പറ്റി അസംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതാണോ നിങ്ങളുടെ ദൈനംദിന കൃത്യം. നിങ്ങളെപ്പറ്റിയും നിങ്ങൾക്കൊപ്പം ജീവിക്കുന്നവരെപ്പറ്റിയും ഓർത്ത് സഹതാപം തോന്നുന്നു. അജ്ഞാതരായ ഭീരുക്കൾ- തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ് തൃഷയുടേതായി അവസാനമായി പുറത്തുവന്നത്. ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്കെതിരെ വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സ്റ്റോറിയിൽ ചിത്രത്തെപ്പറ്റി തൃഷ ഒന്നും പറയുന്നില്ലെങ്കിലും ഇത് സിനിമ പുറത്തുവന്നതിനുശേഷമുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. തൃഷയുടെ ഫാൻപജുകളും സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.








0 comments