കല്യാൺ ബാനർജിയും ഇടഞ്ഞു; തൃണമൂൽ വൻ പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി : സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് കല്യാൺ ബാനർജി അന്ത്യശാസനം മുഴക്കിയത്.
ഇത് കടുത്ത അപമാനമാണ്. അയാളുടെ ധിക്കാരമാണ് പാർടിയെ തകർത്തത്. അയാൾ അത് മനസ്സിലാക്കണം. എപ്പോഴും രാജാവെന്നാണ് അയാളുടെ ഭാവം. അഭിഷേക് ബാനർജിയുടെ സമീപനമാണ് കാരണം. താൻ വേണോ അതോ അയാൾ മതിയോ എന്ന് മമത തീരുമാനമെടുക്കണം. അഭിഷേകിനെ ഒഴിവാക്കി പാർടിയുമായി മുന്നോട്ടുപോകാൻ മമതയ്‌ക്ക് കഴിയുന്നില്ലെങ്കിൽ താൻ അവിടെ ഉണ്ടാകില്ല– കല്യാൺ ബാനർജി വ്യക്തമാക്കി.
അറുപതിലേറെ എംഎൽഎമാർക്ക് പുറമെ ഇരുപതോളം ലോക്‌സഭാംഗങ്ങളും മമതയെ കൈവിട്ട് വിമതപക്ഷത്തേക്ക് മാറിയതിനുപിന്നാലെയാണ് കല്യാൺ ബാനർജിയും അഭിഷേകിനോടുള്ള വിയോജിപ്പ് പരസ്യപ്പെടുത്തിയത്. ബുധനാഴ്‌ചവരെ മമതയ്‌ക്കൊപ്പം വിശ്വസ്‌തനായി നിലകൊണ്ട നേതാവായിരുന്നു കല്യാൺ ബാനർജി. കാകോലി ഘോഷ് ദസ്‌തിദറിന് പകരമായി കല്യാണിനെ ലോക്‌സഭയിലെ ചീഫ് വിപ്പ് സ്ഥാനവും മമത ഏൽപ്പിച്ചിരുന്നു.










0 comments