ad
Deshabhimani

ഇംഗ്ലണ്ടും ഫ്രാന്‍സും ഒരുങ്ങി

fifa
വെബ് ഡെസ്ക്

Published on Jun 12, 2026, 04:09 AM | 1 min read

ഫ്ലോറിഡ: സന്നാഹമത്സരത്തിൽ മികച്ച ജയവുമായി ലോകകപ്പിന്‌ ഒരുങ്ങി ഇംഗ്ലണ്ടും പോർച്ചുഗലും. ഇംഗ്ലണ്ട്‌ മൂന്ന്‌ ഗോളിന്‌ കോസ്‌റ്ററിക്കയെ തകർത്തപ്പോൾ നൈജീരിയക്കെതിരെ ഒന്നിനെതിരെ രണ്ട്‌ ഗോളിനായിരുന്നു പോർച്ചുഗലിന്റെ വിജയം. പത്താം മിനിറ്റിൽ ഡെക്ലൻ റൈസ്‌ നേടിയ ഗോളിലൂടെയാണ്‌ ഇംഗ്ലീഷ്‌ നിര ആദ്യം മുന്നിലെത്തിയത്‌.

രണ്ടാം പകുതിയിൽ പെനൽറ്റി ഗോളാക്കി ആന്തണി ഗോഡൻ സ്‌കോർ ഉയർത്തി. അവസാന മിനിറ്റുകളിൽ പകരക്കാരനായെത്തിയ ഒല്ലി വാറ്റ്‌കിൻസിലൂടെയായിരുന്നു മൂന്നാം ഗോൾ. പെഡ്രോ നെറ്റോ, ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോ എന്നിവർ നേടിയ ഗോളിലൂടെയാണ്‌ പോർച്ചുഗലിന്റെ ജയം. 23ാം മിനിറ്റിൽ നെറ്റോ നേടിയ ഗോളിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും 37ാം മിനിറ്റിൽ അക്കോർ ആഡംസിലൂടെ നൈജീരിയ തിരിച്ചടിച്ചു.

ഒടുവിൽ 75ാം മിനിറ്റിൽ ഫ്രാൻസിസ്‌കോ നേടിയ മനോഹര ഗോളിലൂടെ പോർച്ചുഗൽ വിജയമുറപ്പിക്കുകയായിരുന്നു. ലോകകപ്പിൽ 18ന്‌ ക്രൊയേഷ്യയുമായാണ്‌ ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. പോർച്ചുഗൽ 17ന്‌ കോംഗോയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home