ഹൈദരാബാദ് സര്‍വകലാശാല ഭൂമിയിൽ നിന്ന് ഒരു മരം പോലും മുറിക്കരുത്; കോൺഗ്രസിന്റെ റിയൽ എസ്‌റ്റേറ്റ് കൊള്ളയ്ക്കെതിരെ സുപ്രീംകോടതി

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയോട് ചേര്‍ന്നുള്ള നാനൂറ് ഏക്കറോളം സ്ഥലത്ത് കോൺഗ്രസ് സർക്കാർ നടത്തിയ വനനശീകരണം ബാധിക്കപ്പെട്ട വന്യജീവികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തെലങ്കാന വൈൽഡ് ലൈഫ് വാർഡനോട് സുപ്രീം കോടതി ബുധനാഴ്ച നിർദ്ദേശിച്ചു. മെയ് 15 ന് അടുത്ത വാദം കേൾക്കുന്നതുവരെ ഒരു മരം പോലും മുറിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. വാദം കേൾക്കുന്നതിനിടെ, തെലങ്കാന സർക്കാരിന്റെ മരങ്ങൾ വെട്ടിമാറ്റാനുള്ള "തിടുക്കത്തെ" സുപ്രീം കോടതി ചോദ്യം ചെയ്യുകയും മൃഗങ്ങൾ അഭയം തേടി ഓടുന്നത് കാണിക്കുന്ന വീഡിയോകളെക്കുറിച്ച് അപലപിക്കുകയും ചെയ്തു. പരിസ്ഥിതിക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ചും സുപ്രീം കോടതി ആശങ്കകൾ ഉന്നയിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയോട് ചേര്‍ന്നുള്ള നാനൂറ് ഏക്കറോളം ഭൂമി ഏറ്റെടുത്ത് വന്‍കിട കമ്പനികള്‍ക്ക് കൈമാറാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍ നീക്കത്തിൽ സർവകലാശാലയ്ക്കകത്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ഉഗാദി ഉത്സവം നടക്കുന്നതിനിടെ പൊലീസിന്റെ അകമ്പടിയോടെ അധികൃതർ ബുൾഡോസറുമായെത്തി സർവകലാശാലയോട് ചേർന്നുള്ള വനഭൂമി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. മൾട്ടി-ഇൻഫ്രാസ്ട്രക്ചർ, ഐടി പാർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനാണ് സർവകലാശാലയോട് ചേർന്ന ജൈവവൈവിധ്യമേഖല കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ ലേലം ചെയ്യുന്നത്. മാർച്ച് 12 മുതൽ സർവകലശാലയിൽ സർക്കാരിന്റെ ഭൂമികൈമാറ്റത്തിനെതിരെ ഇടതുപക്ഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.









0 comments