Deshabhimani

മധ്യപ്രദേശിലെ ഗ്രാമത്തിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് ആറു പേർ മരിച്ചു

Accident
വെബ് ഡെസ്ക്

Published on May 30, 2026, 08:26 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലെ ഗിഞ്ച്‌റി ഗ്രാമത്തിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് ആറു പേർ മരിച്ചു.പ്രദേശത്തെ ഒരു ശനിദേവ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അമ്പത് പേരുമായി പടനിയ ഗ്രാമത്തിൽ നിന്നും ബിജോറ ഗ്രാമത്തിലേക്ക് യാത്ര ചെയ്ത ട്രാക്ടർ ട്രോളിയാണ് മറിഞ്ഞത്.


വാഹനത്തിൽ ഉണ്ടായിരുന്ന നിരവധി പേർ 'ട്രാക്ടറിനടിയിൽ അകപ്പെട്ടു. സംഭവം നടന്നയുടൻ തന്നെ പൊലീസ് സ്ഥലത്തത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ പാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home