Deshabhimani

തക്കാളിക്ക് വിലയില്ല; വിളവുകൾ കന്നുകാലികൾക്ക് തീറ്റയാക്കി കർഷകർ

tomotto
വെബ് ഡെസ്ക്

Published on Apr 06, 2026, 11:55 AM | 1 min read

ബംഗളൂരു: തക്കാളിക്ക് വിപണിയിൽ ആവശ്യക്കാരില്ലാതായതോടെ കർണാടകയിലെ ഹൊസാപേട്ടയിൽ കർഷകർ ദുരിതത്തിൽ. എൽപിജി ക്ഷാമം ഹോട്ടൽ - റസ്റ്റോറന്റ് മേഖലയെ ബാധിച്ചത് തക്കാളിയുടെ ആവശ്യകത കുറയാൻ കാരണമായി. പ്രാദേശിക വിപണികളിൽ ആവശ്യക്കാരില്ലാത്തതും തക്കാളിയുടെ വില കുത്തനെ താഴാൻ ഇടയാക്കി.


വിജയനഗര ജില്ലയിലെ ഹൊസാപേട്ട എപിഎംസി മാർക്കറ്റിൽ എത്തുന്ന ടൺ കണക്കിന് തക്കാളിയാണ് വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നത്. ഇതോടെ വിളവുകൾ നശിപ്പിക്കുന്നതിന് പകരം കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് കർഷകർ. ഹാരപ്പനഹള്ളി, ഹഡഗലി, കോട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസവും മൂന്നോളം ട്രാക്ടർ ലോഡ് തക്കാളിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home