ad
Deshabhimani

print edition ഇഡി സമൻസ്‌ കിട്ടി ഉടന്‍ മദൻമിത്ര
കൂറുമാറി

TMC
avatar
ഗോപി

Published on Jul 15, 2026, 11:38 PM | 1 min read

കൊൽക്കത്ത: അഴിമതിക്കേസിൽ ഇഡി സമൻസ്‌ കിട്ടയതിനുപിന്നാലെ മമതാ പക്ഷംവിട്ട്‌ ഋതബ്രത ബാനർജി പാളയത്തിലെത്തി മദൻ മിത്ര എംഎൽഎ. തുടക്കംമുതൽ മമതയോടൊപ്പം ഉറച്ചുനിന്നിരുന്ന മദൻ മിത്ര, നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനം ഉൾപ്പെടെ എല്ലാ ചുമതലകളിൽനിന്നും രാജിവച്ചു. ബംഗാൾ മുനിസിപ്പൽ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മിത്രയ്ക്കും കുടുംബത്തിനും സമൻസ്‌ അയച്ചിരുന്നു.


മണിക്കൂറുകൾക്കുശേഷമാണ്‌ കൂറുമാറിയതായി പ്രഖ്യാപിച്ചത്‌. വിമത പക്ഷത്തുചേർന്ന ഭൂരിഭാഗം തൃണമൂൽ നേതാക്കളുടേയുംപേരിൽ വൻ അഴിമതി ആരോപണങ്ങളുണ്ട്‌.


രാജിക്കുശേഷം മദൻമിത്ര അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ‘അഭിഷേക് ഇഡിയെക്കാൾ അപകടകാരിയാണ്. സ്വന്തം തീരുമാനങ്ങൾ മാത്രം നടക്കണമെന്ന്‌ വാശിപിടിക്കുന്നു. കൂടെനിന്നവരെ തള്ളി അഭിഷേകിനെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് മമത സ്വീകരിക്കുന്നത്’ – മദൻ മിത്ര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home