ടിപ്പർ ലോറി ഇടിച്ച് ആന്ധ്രയിൽ നാല് മരണം

അമരാവതി : ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാസംസെട്ടി സത്യവതി (60), പാലിക കൃഷ്ണവേണി (35), ചിറ്റമ്മ (45), ചെല്ലൂരി അന്നവാരം (45) എന്നിവരാണ് മരിച്ചത്.റോഡ് മുറിച്ചുകടക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ നേരെ ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു.










0 comments