Deshabhimani

നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

tiger1
വെബ് ഡെസ്ക്

Published on Nov 29, 2025, 04:33 PM | 1 min read

ചെന്നെെ: ജനവാസ മേഖലയില്‍ ഇറങ്ങി നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്ക് ദേവർഷോല പഞ്ചായത്ത് കൊട്ടായി മട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് മൂന്നു വയസുള്ള ആൺകടുവ കുടുങ്ങിയത്.


വെള്ളിയാഴ്ച രാത്രിയിൽ കുടുങ്ങിയ കടുവയെ വനംവകുപ്പ് ശനിയാഴ്ച മുതുമല ഉള്‍വനത്തിൽ തുറന്നുവിട്ടു. 25-ലധികം കന്നുകാലികളെയാണ് കടുവ പിടികൂടിയത്. കടുവ കുടുങ്ങിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home