Deshabhimani

print edition പല പേരുകളിൽ വ്യാജന്മാർ; ഓൺലൈൻ ഫ്ലാറ്റ്‌ഫോമുകളിൽ ഫെയർനെസ്‌ ക്രീമുകൾ സുലഭം

fairness cream issue.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം: എല്ലാത്തിനും ഒരേ പാക്കിങ്‌, കളർ, വിവരണങ്ങൾ. ഒറ്റനോട്ടത്തിൽ ഒന്നാണെന്ന്‌ തോന്നുന്ന വ്യാജൻമാർ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന്‌ കണ്ടെത്തിയ ശേഷവും ഓൺലൈൻ ഫ്ലാറ്റ്‌ഫോമുകളിൽ എഫ്‌ട്യൂൺ, ഫെയ്‌സ്‌ട്യൂൺ പോലുള്ള ഫെയർനെസ്‌ ക്രീമുകൾ സുലഭം.


ഒരേ ക്രീമുകൾക്കുതന്നെ വ്യത്യസ്‌ത നിർമാതാക്കളും വിൽപ്പനക്കാരും. സ്‌കിൻഡ്രല്ല, ലാ പാപ്പൽ, ഡ്രക്കാരീസ്‌, ദിയാൻ, വെവോറിയ, ഗ്രൂവി തുടങ്ങി വിവിധ നിർമാതാക്കളുടെ പേരുകളിൽ എഫ്‌ട‍്യൂൺ ക്രീമുണ്ട്‌. ചിലതിന്‌ അഞ്ച്‌ സ്റ്റാർ വരെയാണ്‌ റേറ്റിങ്‌. ഫെയ്‌സ്‌ട്യൂൺ ക്രീമിനുമുണ്ട്‌ വെറൈറ്റി നിർമാതാക്കൾ. 50 ഗ്രാം പാക്കിന്‌ 120 മുതൽ 300രൂപവരെ വ്യത്യാസം. , യൂത്ത്‌ഫേസ്‌, സുഷ്റി, ഗോരി തുടങ്ങി നിർമാതാക്കളുടെ പേരുപോലും രേഖപ്പെടുത്താത്ത ക്രീമുകളും അനവധി.


ഇ-കൊമേഴ്‌സ് സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും വിൽപ്പന നടത്തുന്നതിന് കൃത്യമായ ലൈസൻസോ ഗുണനിലവാര പരിശോധനയോ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അനുമതിയോ നിർബന്ധമല്ല എന്നതാണ്‌ വ്യാജൻമാർക്ക് തുണയാകുന്നത്‌. സ‍ൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക്‌ രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ അറിയിപ്പ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home