print edition 70,000 കോടിക്ക് 6 അന്തർവാഹിനി വാങ്ങുന്നു

ന്യൂഡൽഹി: ജർമൻ കമ്പിനിയായ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിൽ (ടികെഎംഎസ്) നിന്ന് 70,000 കോടി രൂപയ്ക്ക് എഐപി സാങ്കേതികവിദ്യയുള്ള ആറ് അന്തർവാഹിനികൾ വാങ്ങാനുള്ള കരാർ യാഥാർഥ്യമാകുന്നു. പ്രോജക്ട് 75(ഐ) പ്രകാരമുള്ള കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സുരക്ഷാസമിതിയുടെ അനുമതികൂടി ലഭിച്ചാൽ മുംബൈ ആസ്ഥാനമായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ടികെഎംഎസുമായി കരാറിൽ ഒപ്പുവയ്ക്കും.
അന്തർവാഹിനിയിൽ ആഴക്കടലിൽ വച്ച് ഹൈഡ്രജൻ ബാറ്ററികളിൽനിന്ന് വൈദ്യുതി ഉൽപ്പാദിക്കാൻ ശേഷി നൽകുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സാങ്കേതികവിദ്യയാണ് പ്രോജക്റ്റ് 75(ഐ)ന്റെ പ്രധാന സവിശേഷതയായി അവകാശപ്പെടുന്നത്. എഐപി ഉണ്ടങ്കിൽ ആഴക്കടലിൽ കൂടുതൽ കാലം കഴിയാനും ശത്രുറഡാറുകളിൽ നിന്ന് അകന്നുനിൽക്കാനും സാധിക്കും. അതേസമയം ഇസ്രയേലിൽ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയെന്ന് ആരോപണം നേരിടുന്ന കമ്പിനിയാണ് ടികെഎംഎസ്. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയടക്കം ഇൗ കേസിൽ വിസ്‌തരിച്ചിരുന്നു.








0 comments