ജാർഖണ്ഡിൽ രത്നക്കടത്ത്; ഒന്നര കോടി രൂപ വിലമതിക്കുന്ന മരതകവുമായി മൂന്ന് പേർ പിടിയിൽ

പ്രതീകാത്മകചിത്രം
ജംഷദ്പൂർ : ജാർഖണ്ഡിൽ ഒന്നര കോടി രൂപ വിലമതിക്കുന്ന മരതകം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിൽ നിന്നാണ് 1.5 കോടി രൂപയുടെ രത്നങ്ങൾ കടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിനയ് പടാർ (50), സിദേശ്വർ കാളിന്ദി (45), സ്നേഹാശിഷ് മംഗ്‌രാജ് (44) എന്നിവരെ ജംഷഡ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബഹരഗോരയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് (റൂറൽ) ശുഭം കുമാർ ഖണ്ഡേൽവാൾ പറഞ്ഞു.
പൊലീസിനെ കണ്ട് മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന മരതകം ഇവരിൽ നിന്ന് പിടിച്ചെടുത്തു.











0 comments