ഹോർമുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, പത്ത് പേരെ രക്ഷപ്പെടുത്തി

മസ്ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ നാവികനെ കാണാതായതായി റിപ്പോർട്ട്. 'ജിഎഫ്എസ് ഗാലക്സി' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
പതിനൊന്ന് ഇന്ത്യൻ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നതെന്നും അവരിൽ പത്ത് പേരെ രക്ഷപ്പെടുത്തിയെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒമാനിലെ എബസി കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാൻ ഭരണകൂടത്തിന്റെ പിന്തുണയ്ക്ക് നന്ദിയറിയിക്കുകയും ചെയ്തു. കാണാതായ ഇന്ത്യക്കാരനുള്ള തെരച്ചിൽ തുടരുകയാണ്.










0 comments