Deshabhimani

മുംബൈയിൽ മൂന്ന് സഹോദരങ്ങൾ ഫ്ളാറ്റിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കം

Siblings Suicide

Photo: TOI

വെബ് ഡെസ്ക്

Published on Oct 30, 2026, 06:29 AM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ വിരാർ വെസ്റ്റിലുള്ള ഫ്ളാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് വിവരം. ദീപേഷ് മേത്ത (52), കുമാർ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ച സഹോദരങ്ങൾ. വിരാറിലെ ഗ്ലോബൽ സിറ്റിയിലുള്ള ഗാർഡൻ അവന്യൂവിലെ വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു സഹോദരങ്ങളുടെ താമസം.


ഫ്ളാറ്റിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുട‌ർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശേഷം പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നോ നാലോ ദിവസങ്ങൾ പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


മരണത്തിന് മുന്നോടിയായി സഹോദരങ്ങൾ മൊബൈൽ ഫോണിൽ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. രോഗബാധ മൂലം നേരിട്ട കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചുമാണ് വീഡിയോയിൽ പറയുന്നത്. ദിനംപ്രതിയുള്ള ചെലവുകൾക്കും വീട്ടുവാടകയ്ക്കുമൊക്കെയായി ഇവർ മറ്റൊരു സഹോദരിയോട് 50,000 രൂപ കടം ചോദിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home