ad
Deshabhimani

വിവാഹം ക്ഷണിക്കാൻ പോയവർ സഞ്ചരിച്ച ബൈക്ക് ഓഡി കാറിലിടിച്ചു; ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം

death
വെബ് ഡെസ്ക്

Published on Feb 08, 2026, 03:36 PM | 1 min read

ഭോപ്പാൽ: അമിതവേഗത്തിലെത്തിയ ഓഡി കാർ ഇടിച്ച് കുടുംബാംഗങ്ങളായ മൂന്നു പേർക്ക് ദാരുണാന്ത്യം. വിവാഹം ക്ഷണിക്കാൻ പോയ ഭഗവത് വിശ്വകർമ(51), മകൻ ശിവം വിശ്വകർമ(23), അനന്തരവൾ ശീതൾ (28) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഫെബ്രുവരി 24ന് ഭഗവതിന്റെ മൂത്തമകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ക്ഷണക്കത്തുമായി പോകുമ്പോഴായിരുന്നു അപകടം.


റോഡ് മുറിച്ചുകടക്കാൻ ബൈക്ക് തിരിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ, ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നാളും റോഡിൽ തെറിച്ച് വീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ 150 കിലോമീറ്ററോളം വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home