കാൻസർ മരുന്നുകൾ കടത്തിയ മൂന്ന് പേർ അറസ്റ്റിൽ; 19 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാൻസർ മരുന്നുകൾ കടത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്) യ്ക്ക് വേണ്ടിയുള്ള കാൻസർ മരുന്നുകളാണ് ഇവർ മോഷ്ടിച്ച് അനധികൃതമായി വിറ്റത്. ഗാസിയാബാദ് ക്രൈംബ്രാഞ്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളും പിടിച്ചെടുത്തു. ഗാസിയാബാദിൽ നിന്നുള്ള വിശ്വാസ് ത്യാഗി (35), പ്രിൻസ് ത്യാഗി (28), ആഗ്രയിൽ നിന്നുള്ള ആകാശ് ശർമ്മ (34) എന്നിവരാണ് പ്രതികൾ.
മോഷ്ടിച്ച മരുന്നുകൾ മഹാരാഷ്ട്രയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കാലഹരണപ്പെട്ട കാൻസർ മരുന്നുകളും ഇവർ വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. റെയ്ഡിനിടെ കാറിൽ നിന്ന് 19 ലക്ഷം രൂപയുടെ മരുന്നുകളും 8.85 ലക്ഷം രൂപയും കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം) പിയൂഷ് കുമാർ സിങ്ങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശ്വാസ് ത്യാഗിയെ മയക്കുമരുന്ന് കേസിൽ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസ് നിലവിൽ വിചാരണയിലാണ്. മോഷ്ടിച്ച മരുന്നുകളുടെ മേലുള്ള "സപ്ലൈ ഫോർ സിജിഎച്ച്എസ്", "നോട്ട് ഫോർ സെയിൽ" എന്നീ സ്റ്റാമ്പുകൾ മായ്ച്ചുകളയുകയും പിന്നീട് അവ പൊതു വിപണിയിൽ വിൽക്കുകയുമായിരുന്നു ഇവരുടെ രീതി.
cancer drug smuggling, illegal medicines seized, Uttar Pradesh drug bust, Rs 19 lakh medicines, pharma smuggling India, counterfeit drugs UP, medical crime Uttar Pradesh, illegal cancer medicines, drug racket arrested, smuggled medicines recovery, pharmaceutical trafficking, UP police operation, cancer medicine seizure, black market drugs, healthcare crime India, drug enforcement UP, medicine smuggling case, cancer drug racket, fake medicines trade, UP crime news








0 comments