മണ്ഡല - മകരവിളക്ക് ഉത്സവം: ശബരിമലയിൽ ഇതുവരെ എത്തിയത് ആറര ലക്ഷം തീർഥാടകർ

sabarimala
വെബ് ഡെസ്ക്

Published on Nov 23, 2025, 08:41 PM | 1 min read

ശബരിമല: മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.


ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നത്. വൈകീട്ട് ഏഴുവരെ നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്. തീർഥാടകർക്ക് സു​ഗമദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.




deshabhimani section

Related News

View More
0 comments
Sort by

Home