print edition ബിഹാറിലും ട്രെയിനിൽ തീപിടിത്തം

സസാറം റെയിൽവെ സ്‌റ്റേഷനിൽ തീപിടിച്ച പാസഞ്ചർ ട്രെയിന്‍ ഫോട്ടോ: പിടിഐ
ന്യൂഡൽഹി: തിരുവനന്തപുരം – ഡൽഹി രാജധാനി എക്‌സ്‌പ്രസ് ട്രെയിനിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ബിഹാറിലെ സസാറാമിലും ട്രെയിനിൽ തീപിടിത്തമുണ്ടായി.
സസാറാം സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന സസാറാം – പട്‍ന പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഒരു കോച്ച് കത്തിനശിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
തിങ്കൾ പുലർച്ചെ ആറിന് പട്നയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സംഭവം. യാത്രക്കാർ കയറിതുടങ്ങിയിരുന്നില്ല. ഷോർട്ട്‌സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.നാലുദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രെയിനിൽ തീപിടിത്തമുണ്ടാകുന്നത്.
വെള്ളിയാഴ്‌ച ഹൈദരാബാദ്– ജയ്‌പുർ സ്‌പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനിലും തീപിടുത്തമുണ്ടായിയിരുന്നു. ഇതോടെ റെയിൽവെ രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ചു.











0 comments