ad
Deshabhimani

യുവതിയെ കുത്തിക്കൊന്ന വിവരം പ്രതിശ്രുത വരനെ വിളിച്ചറിയിച്ചു; പിന്നാലെ മുന്‍ കാമുകന്‍ ജീവനൊടുക്കി

Crime Scene
വെബ് ഡെസ്ക്

Published on Jul 18, 2026, 10:48 PM | 1 min read

മുംബൈ : യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര, അമരവതി സ്വദേശിയായ 21 കാരി വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്.


ഇന്ദിരാന​ഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. യവാത്മാൽ സ്വദേശി സഹിൽ അശോക് ലവ്ഹാരെ എന്ന 26 കാരനാണ് കൊലപാതകം ചെയ്ത ശേഷം തൂങ്ങിമരിച്ചത്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. കൊലയ്ക്ക് മുൻപും ശേഷവും സഹിൽ വൈഷ്ണവിയുടെ പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചിരുന്നു. കൊലപാതകത്തിന് ശേഷം വൈഷ്ണവിയുമായി വിവാഹമുറപ്പിച്ചയാളെ വിളിച്ച് വൈഷ്ണു തീർന്നുവെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈഷ്ണവിയും സഹിലും നേരിട്ട് കാണുകയും ഇരുവരും തമ്മിൽ തർക്കത്തിലാവുകയും ചെയ്തു.


തർക്കത്തിനൊടുവിൽ സഹിൽ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രണ്ടുകിലോമീറ്റർ അകലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രതിയെ പിന്നീട് കണ്ടെത്തിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home