print edition അട്ടിമറിനീക്കം ഉപേക്ഷിക്കണം: വി ശിവദാസൻ

ന്യൂഡൽഹി : പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും പെരുകുന്ന സാഹചര്യത്തിൽ ഗ്രാമീണ ജനതയുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ കൊലയ്‌ക്ക് കൊടുക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് നിയമവും പദ്ധതിയും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശിവ്‍രാജ് സിങ് ചൗഹന് ശിവദാസന്‍ കത്ത് നൽകി. ഗ്രാമീണ ജീവിതങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതുമാണ് പുതിയ ബിൽ.
പണപ്പെരുപ്പവും ദുരിതങ്ങളും വർധിക്കുമ്പോഴും തൊഴിലുറപ്പ് പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അഞ്ചുവർഷത്തിനിടെ തൊഴിലുറപ്പ് പദ്ധതിക്കായുള്ള അന്തിമതുകയിൽ 25,000 കോടി വെട്ടിക്കുറച്ചു. ഇതേകാലയളവിൽ പദ്ധതി പ്രകാരം തൊഴിൽ തേടുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഫണ്ടിന്റെ അഭാവവും വേതനവിതരണത്തിലെ കാലതാമസവും തൊഴിലുകളുടെ കുറവും കാരണം പദ്ധതി വലിയ വെല്ലുവിളി അഭിമുഖീകരിക്കുന്നു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട കുടിശികയും ഒരോവർഷവും കുമിഞ്ഞുകൂടുകയാണ്.
കേരളത്തിനും കേന്ദ്രം വലിയ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. 339.87 കോടിയുടെ വേതനവും 187.82 കോടിയുടെ സാധനസാമഗ്രികളും ഉൾപ്പെടെ 527. 69 കോടി രൂപ നൽകാനുണ്ടെന്നും ശിവദാസന്‍ ചൂണ്ടിക്കാട്ടി.










0 comments