Deshabhimani

print edition വ്യവസായബന്ധ കോഡ്‌ ഭേദഗതി പാസാക്കി

The Industrial Relations Code (Amendment) Bill mansukh mandaviya
വെബ് ഡെസ്ക്

Published on Feb 13, 2026, 02:11 AM | 1 min read


ന്യൂഡൽഹി

​പഴയ തൊഴിൽനിയമങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങൾ പരിഹരിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വ്യവസായബന്ധ കോഡ്‌ ഭേദഗതി ബിൽ– 2026 പാസാക്കി പാർലമെന്റ്‌. ശൂന്യവേളയ്‌ക്ക്‌ പിന്നാലെ, കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ്‌ മാണ്ഡവ്യ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചു.


1926ലെ ട്രേഡ്‌യൂണിയൻ നിയമം, 1946ലെ വ്യവസായ നിയമനങ്ങൾ (സ്‌റ്റാൻഡിങ്ങ്‌ ഓർഡേഴ്‌സ്‌) നിയമം, 1947ലെ വ്യവസായ തർക്ക നിയമം എന്നിവയ്‌ക്ക്‌ പകരം കേന്ദ്രസർക്കാർ 2020ൽ വ്യവസായബന്ധ കോഡ്‌ കൊണ്ടുവന്നിരുന്നു. പുതിയ നിയമം വന്നെങ്കിലും റദ്ദാക്കപ്പെട്ട പഴയ നിയമങ്ങളിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ വലിയ ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇത്‌ പരിഹരിക്കാനെന്ന പേരിലാണ്‌ കേന്ദ്രസർക്കാർ വ്യവസായബന്ധ ഭേദഗതി ബിൽ–2026 അവതരിപ്പിച്ചത്‌. ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ കേന്ദ്രസർക്കാരിന്റെ തൊഴിൽകോഡുകൾക്ക്‌ എതിരെ ആഞ്ഞടിച്ചു. തൊഴിലാളി വിരുദ്ധ നയങ്ങൾ കേന്ദ്രസർക്കാർ സ്വയം തിരുത്തിയില്ലെങ്കിൽ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പോരാട്ടങ്ങളിലൂടെ സർക്കാരിനെ തിരുത്തിക്കുമെന്ന്‌ സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാണിച്ചു.


ലോക്‌സഭ പാസാക്കിയ ഭേദഗതി ബിൽ രാജ്യസഭയിലും അവതരിപ്പിച്ച്‌ ഹ്രസ്വചർച്ചയ്‌ക്ക്‌ ഒടുവിൽ പാസാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home