ad
Deshabhimani

അഞ്ച് നിയമസഭകൾ 824 സീറ്റുകൾ 15 കോടി വോട്ടര്‍മാര്‍, ആര് വാഴും? ഫലമറിയാൻ മണിക്കൂറുകൾ മാത്രം

voting me chines
വെബ് ഡെസ്ക്

Published on May 03, 2026, 04:57 PM | 2 min read

നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനമായ നാളെ, മെയ് നാല് തിങ്കളാഴ്ച രാവിലെ പത്ത് മണിമുതൽ തന്നെ സൂചനകൾ പുറത്തുവന്ന് തുടങ്ങും. ബംഗാൾ മുതൽ അറബിക്കടലിന്റെ തീരം വരെ നീളുന്ന ജനാധിപത്യ പോരാട്ട ഭൂമികകളിൽ ആര് വാഴും, ആര് വീഴും? രാജ്യം ഉറ്റുനോക്കുന്ന ആ വിധി ദിനമാണ് ഏറ്റവും അടുത്തെത്തിയിരിക്കുന്നത്.


കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്.


ഇത്രയും ബൃഹത്തായ ഭൂപ്രദേശങ്ങളിൽ നിന്നുള്ള 15 കോടിയോളം മനുഷ്യരുടെ മനസിൽ എന്തായിരിക്കും എന്നാണ് അറിയേണ്ടത്. രാവിലെ 10 മണിയോടെ ആദ്യ സൂചനകൾ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോഴേക്കും അഞ്ച് സംസ്ഥാനങ്ങളിലെയും ഭരണചക്രം ആര് തിരിക്കുമെന്ന ഏകദേശ ചിത്രം തെളിയും. ജനാധിപത്യത്തിന്റെ ഈ മഹാവിധിയിൽ മാറ്റങ്ങളാണോ അതോ തുടർച്ചയാണോ സംഭവിക്കാൻ പോകുന്നത് എന്ന കാത്തിരിപ്പാണ്.


ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്ന തരത്തിൽ വോട്ടര്‍മാരുടെ ഈ അഞ്ച് വിധിതീർപ്പുകൾ നിര്‍ണ്ണായകമാണ്. ദേശവും ഭാഷയും രാഷ്ട്രീയ സാമൂഹിക ഘടങ്ങളും എല്ലാം പരസ്പരം വ്യത്യസ്തമാണ്. നാളെ ഉച്ചയോടെ തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇവരുടെ വിധിയെഴുത്ത് രേഖപ്പെടുത്തപ്പെടും. ബംഗാളിലെ കണ്ടൽക്കാടുകളിൽ നിന്ന് കൊച്ചിയിലെ കായൽപരപ്പുകളോളം തൊട്ടുനിൽക്കുന്ന ആകാംക്ഷയുടെ ഓളങ്ങളാണ് പടര്‍ന്നേറുന്നത്.


ഫ്ളാഷ് ടൈം


  1. 08:00 AM: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നു. ആദ്യ സൂചനകൾ ഗണിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ്.

  2. 08:30 AM: ഇവിഎം (EVM) വോട്ടുകൾ എണ്ണിത്തുടങ്ങുന്നു. യഥാർത്ഥ ചിത്രം വെളിച്ചപ്പെടാൻ തുടങ്ങുന്നു.

  3. 11:00 AM: മുന്നണികളുടെ ലീഡ് നില നെഞ്ചിടിപ്പുകൾക്ക് ഒപ്പം കൂടിവരുന്നു. ആര് ഭരിക്കുമെന്ന് ഏകദേശ സൂചന പ്രതീക്ഷിക്കുന്ന സമയമാണ്.

  4. 02:00 PM: വീണവരും തുടരുന്നവരും പുതുവിജയികളുമായി ഔദ്യോഗിക ഫലപ്രഖ്യാപനങ്ങൾ ഓരോന്നായി പുറത്തുവരുന്നു.

    ഓരോ സംസ്ഥാനങ്ങളിലെയും ആകെ സീറ്റുകളും ഭൂരിപക്ഷത്തിന് ആവശ്യമായ ബ്രെയ്ക്ക് പോയിന്റുകളും വ്യത്യസ്തമാണ്. ചരിത്രം കുറിച്ച് മുന്നേറിയ പോളിങ് ആവശത്തിന്റെ ശതമാന ചിത്രവും ഇത്തവണ നിര്‍ണ്ണായകമാണ്. ഇതിനിടെ കൂട്ടിയും കിഴിച്ചും കടന്നു പോയ ഒരു മാസത്തെ കാത്തിരിപ്പാണ്. ഇത്തവണ ഫലപ്രവചന മത്സരങ്ങളും എന്നത്തേക്കാളും കൂടുതലായിരുന്നു. പലതും പരസ്പര വിരുദ്ധമായിത്തീര്‍ന്നു. അവര്‍ നേരിട്ട അനിശ്ചിതത്വത്തിനകത്ത് വോട്ടര്‍മാരുടെ നിഗൂഢമായ ചിരിയുണ്ടായിരുന്നു. ആ നിഗൂഢതയുടെ പെട്ടിയാണ് തിങ്കളാഴ്ച തുറക്കാനിരിക്കുന്നത്.

state election

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. ഇതിൽ ഫാൽട്ട മണ്ഡലത്തിൽ റീ പോളിങ് പ്രഖ്യാപിച്ചിരിക്കയാണ്. അതിനാൽ 293 ഇടങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ഫാൽട്ടയിൽ റീ പോളിങ് മെയ് 21 നാണ്.


അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയിൽ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലമാണ് കാത്തിരിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി. ഇവയുടെ ജയപരാജയങ്ങളാണ് നാളെ പെട്ടി തുറക്കുമ്പോൾ ഓരോന്നായി മിന്നിത്തെളിയാനിരിക്കുന്നത്.



Related News






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home