Deshabhimani

print edition പോരാട്ടങ്ങളുടെ ചാലകശക്തി

sfi.png
avatar
എം അഖില്‍

Published on Oct 03, 2026, 01:30 AM | 2 min read

‘ജെൻസി എസ്‌എഫ്‌ഐക്കൊപ്പം’– എന്ന തലക്കെട്ടിൽ ടൈംസ്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ രാജ്യവ്യാപകമായി വലിയ ചർച്ചയാണ്‌. പശ്ചിമബംഗാളിലെയും തെലങ്കാനയിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ ‘ഞങ്ങൾ എന്തുകൊണ്ട്‌ എസ്‌എഫ്‌ഐക്കൊപ്പം നിലകൊള്ളുന്നു’ എന്നാണ്‌ വിശദീകരിക്കുന്നത്‌. കേരളത്തിൽ കോൺഗ്രസും കെഎസ്‌യുവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും എന്തെല്ലാം നുണപ്രചാരണം നടത്തിയാലും ദേശീയതലത്തിൽ എസ്‌എഫ്‌ഐക്ക്‌ യുവതലമുറയിൽ വലിയ അംഗീകാരമുണ്ടെന്നാണ്‌ രാജ്യത്തെ പ്രമുഖ കുത്തകമാധ്യമംപോലും റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌.


ഡൽഹിയിലും കൊൽക്കത്തയിലും ഹൈദരാബാദിലും ഉത്തരാഖണ്ഡിലും സർവകലാശാലകളിലും കോളേജുകളിലും എസ്‌എഫ്‌ഐ നേടിയ തെരഞ്ഞെടുപ്പ്‌ വിജയങ്ങളുടെ വാർത്തകൾ കഴിഞ്ഞദിവസങ്ങളിലാണ്‌ പുറത്തുവന്നത്‌. പരന്പരാഗത ശക്തികേന്ദ്രങ്ങൾക്കപ്പുറത്തേക്കും എസ്‌എഫ്‌ഐയുടെ ശക്തിയും സ്വാധീനവും നിഷേധിക്കാനാകാത്ത വിധം വ്യാപിക്കുന്നുവെന്ന വസ്‌തുതയിലേക്കാണിത് വിരൽചൂണ്ടുന്നത്‌. പരീക്ഷാനടത്തിപ്പിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം,‍ അന്യായ ഫീസ്‌ വർധന, ജാതിവിവേചനം, സിലബസ്‌ കാവിവൽക്കരണം, റാഗിങ് തുടങ്ങി വിദ്യാർഥിസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്തുള്ള പോരാട്ടത്തിലൂടെയാണ്‌ യുവതലമുറയിൽ എസ്‌എഫ്‌ഐ വേരാഴ്‌ത്തുന്നത്‌. മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും നയങ്ങൾക്കും എതിരായ പോരാട്ടങ്ങളുടെ ചാലകശക്തിയായും എസ്‌എഫ്‌ഐ നിലകൊള്ളുന്നു.


ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർമന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്‌ എസ്എഫ്‌ഐ നൽകിയ പിന്തുണയും ദിശാബോധവും മറച്ചുവയ്ക്കാൻ കേരളത്തിലെ കോൺഗ്രസുകാരും മുഖ്യധാരാമാധ്യമങ്ങളും കിണഞ്ഞ്‌ പരിശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ധർമേന്ദ്രപ്രധാൻ രാജിവെച്ചതിനു പിന്നാലെ സിജെപി ആദ്യം നന്ദി രേഖപ്പെടുത്തിയത്‌ എസ്‌എഫ്‌ഐ നേതൃത്വത്തോടാണ്‌. ജന്തർമന്തറിലെ പോരാട്ടത്തിന്‌ നേതൃത്വം നൽകിയ എസ്‌എഫ്‌ഐ നേതാവ്‌ ഐഷി ഘോഷിനെ എകെജി ഭവനിൽ അതിക്രമിച്ചുകയറി അറസ്റ്റുചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കം പ്രക്ഷോഭത്തിൽ എസ്‌എഫ്‌ഐ വഹിച്ച പങ്കിനുള്ള സർട്ടിഫിക്കറ്റായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ പുതിയ വെളിപ്പെടുത്തൽ വന്നതിന്‌ പിന്നാലെ ആദ്യം ഡൽഹിയിൽ തെരുവിലിറങ്ങിയത്‌ എസ്‌എഫ-്‌ഐ പ്രവർത്തകരാണ്‌.


തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ മാർച്ച്‌ അടിച്ചമർത്തിയ പൊലീസ്‌ വിദ്യാർഥിനികളെ ഉൾപ്പെടെ വലിച്ചിഴച്ചു. ഡൽഹിയിൽ പെൺകുട്ടികൾക്ക്‌ നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ ഡൽഹി സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ മാർച്ചിലെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്നതായിരുന്നു. ദേശീയതലത്തിൽ സംഘടനയുടെ ഭാഗമാകുന്ന യുവതികളുടെ എണ്ണത്തിൽ സമീപകാലത്ത്‌ വലിയ വർധനയുണ്ടായി. വലിയ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുന്നതിലും വ്യത്യസ്‌തമായ പ്രചരണങ്ങൾ സംഘടിപ്പിക്കുന്നതിലും രാപകൽ ഭേദമില്ലാതെ സമരത്തിന്റെ മുന്നണിയിൽ ഉറച്ചുനിൽക്കുന്നതിലും വനിതാപ്രവർത്തകർ പ്രകടിപ്പിക്കുന്ന ആത്മാർഥതയും ആവേശവും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home