print edition കിഷ്‍ത്വാറിൽ സൈന്യം 3 ഭീകരരെ വധിച്ചു

കിഷ്‍ത്വാറിൽ ഭീകരര്‍ ഒളിച്ചിരുന്ന വീടിന് ഏറ്റുമുട്ടലിനിടെ തീപിടിച്ചപ്പോള്‍
ജമ്മു
ജമ്മു കശ്‍മീര്‍ കിഷ്‍ത്വാറിൽ കമാൻഡര്‍ സെയ്ഫുള്ള ബലോച്ച് അടക്കം മൂന്ന് ജയ്‍ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച ഛാത്രുവിലെ പാസര്‍കുട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരിൽനിന്ന് എകെ 47 തോക്കുകളടക്കം കണ്ടെടുത്തു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് ജമ്മുകശ്‍മീര്‍ പൊലീസ്, ഐബി, സൈന്യത്തിന്റെ ഇന്റലിജന്‍സ് വിഭാഗം എന്നിവ നൽകിയ വിവരങ്ങളെ തുടര്‍ന്നാണ് ഓപ്പറേഷൻ തുടങ്ങിയത്. കുന്നിൻ താഴ്‌വരയിൽ മൺവീടിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തിരച്ചിൽ സംഘം കണ്ടെത്തി.
തുടര്‍ന്ന് ഇവര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്‍പ്പിൽ വീട് കത്തിയമര്‍ന്നു. മൂന്ന് ഭീകരരുടെയും മൃതദേഹം കത്തിക്കരിഞ്ഞനിലയാണെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് നടന്ന പല ഏറ്റുമുട്ടലുകളിൽ സെയ്ഫുള്ള രക്ഷപ്പെട്ടിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ജമ്മു കശ്‍മീരിലേക്ക് നുഴഞ്ഞുകയറിയ സെയ്‍ഫുള്ള സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം ഛാത്രൂ വനമേഖലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നിരവധി തണ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചു. ഒരു സൈനികൻ വീരമൃത്യുവരിച്ചു. ഞായറാഴ്ചത്തെ ഉള്‍പ്പെടെ ഈ വര്‍ഷം ജമ്മു മേഖലയിൽ വിവിധ ഏറ്റുമുട്ടലുകളിലായി ആറ് ജെയ്‍ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്.










0 comments