കുപ്‍വാരയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‍വാരയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഹന്ദ്വാരയിലെ ക്രുംഹൂരാ- സച്ചാൽദാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള ഇന്റലിജൻസ് വിവരത്തെത്തുടർന്ന് പ്രദേശത്ത് സൈന്യം രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
തിരച്ചിലിനിടെ സുരക്ഷാസേനയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് കൊല്ലപ്പെട്ട ഭീകരന്റെ ആയുധങ്ങളും കണ്ടെടുത്തു. ആരെയാണ് വധിച്ചതെന്ന് വ്യക്തമല്ല. കശ്മീർ പൊലീസും ദൗത്യത്തിലുണ്ടായിരുന്നു.








0 comments