ad
Deshabhimani

ഗ്രേറ്റർ നോയിഡയിൽ മോമോസ് കഴിച്ച് ഒരു കുടുംബത്തിലെ പത്തുപേർക്ക് ഭക്ഷ്യവിഷബാധ

Ambulance.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 09:02 PM | 1 min read

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മോമോസ് കഴിച്ച ഒരു കുടുംബത്തിലെ പത്തുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. നായി അബാദി മേഖലയിലുള്ള കുടുംബാംഗങ്ങളാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സ തേടിയത്.


കുടുംബ സംഗമത്തിന്റെ ഭാഗമായി പുറത്തുനിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർക്ക് വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ എല്ലാവരും നിരീക്ഷണത്തിലാണ്.


സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോമോസ് വിതരണം ചെയ്ത സ്ഥാപനത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഗ്രേറ്റർ നോയിഡ മേഖലയിൽ സമാനമായ രീതിയിൽ തെരുവ് ഭക്ഷണങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home