ടെലഗ്രാം നിരോധനം; റിലയൻസ് ഗ്രൂപ്പും വാട്സ്ആപ്പും ഗൂഢാലോചന നടത്തിയെന്ന് സിഇഒ പവൽ ദുറോവ്

image credit: india today
ന്യൂഡൽഹി : ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കാൻ റിലയൻസ് ഗ്രൂപ്പും വാട്സ്ആപ്പും ചേർന്ന് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ടെലഗ്രാം സിഇഒ പവൽ ദുറോവ്.
ബിജിപി ഹൈജാക്കിങ്ങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുടെ ആക്സസ് തടസപ്പെടുത്തിയെന്നും അതിന് റിലയൻസ് ഉത്തരവാദിയാണെന്നും പവൽ ദുറോവ് കുറ്റപ്പെടുത്തി. എക്സ് പോസ്റ്റിലൂടെയായിരുന്നു ടെലഗ്രാം സിഇഒയുടെ ആരോപണം. ഇന്ത്യയ്ക്ക് പുറമെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളിൽ ടെലഗ്രാം ലഭ്യമാകാതിരിക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുവെന്നാണ് ആരോപണം. മെറ്റക്ക് റിലയൻസിലുള്ള ഓഹരി പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് വാട്സ്ആപ്പിന് നേരെയും ആരോപണം ഉയർത്തിയിരിക്കുന്നത്.
അതേസമയം, ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി ടെലഗ്രാം കമ്പനി. അടിയന്തിരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് അംഗീകരിച്ചു.










0 comments