ad
Deshabhimani

ലഹരിയിൽ പരാക്രമം: യുവാക്കളെ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

Vazhoor paramthode drug abuse case

നാട്ടുകാർക്കുനേരെ പരാക്രമം നടത്തുന്ന യുവാക്കൾ

വെബ് ഡെസ്ക്

Published on Jun 17, 2026, 04:15 PM | 1 min read

വാഴൂർ (കോട്ടയം): കോട്ടയം വാഴൂരിൽ ലഹരി ഉപയോ​ഗിച്ച് പരാക്രമം നടത്തിയ നടത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ​വാഴൂർ മയിലാടുംപാറ പാറാംതോട് ജങ്‌ഷനിലാണ് സംഭവം.


ഞായറാഴ്‌ച വൈകിട്ട്‌ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവും സുഹൃത്തും ചേർന്ന് വഴിവക്കിലിരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്‌തതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ചോദ്യം ചെയ്തതോടെ ഇവർ സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും നേരെ തിരിഞ്ഞു. കല്ലേറിൽ വീടുകളുടെ ചില്ലുകൾ തകർന്നു. ഇവരെ പിടിച്ച് കെട്ടാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർക്കും പരിക്കേറ്റു. സംഘർഷത്തിന് ഒടുവിൽ നാട്ടുകാർ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളെ പള്ളിക്കത്തോട് പൊലീസിന് കൈമാറി.


ലഹരി മാഫിയയ്‌ക്കെതിരെ ജനകീയ കൂട്ടായ്‌മ


പാറാംതോട് ജങ്‌ഷനിൽ ലഹരിസംഘം നാട്ടുകാർക്കുനേരെ നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം വി പി റെജി അധ്യക്ഷനായി. വാർഡംഗം സൗമ്യ ജോസ്, പഞ്ചായത്തംഗങ്ങളായ വി എൻ മനോജ്, പി എം ജോൺ, ആതിര കെ രാജ്, അമൃത ജയകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് കെ ചെറിയാൻ എന്നിവർ സംസാരിച്ചു. ലഹരിമാഫിയ ആക്രമണങ്ങളിൽനിന്ന്‌ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും മെമ്മോറാണ്ടം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home