ad
Deshabhimani

ഗൾഫിൽ 'എൽ നിനോ' മുന്നറിയിപ്പ്; യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ ചൂടിന് സാധ്യത

heat hot

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 04:24 PM | 1 min read

ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽ നിനോ' പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ കനത്ത ചൂടിന് സാധ്യത. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2026-ന്റെ രണ്ടാം പകുതിയിൽ യുഎഇയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക.


ഈ വർഷം ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 98 ശതമാനം സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി ഗൾഫ് മേഖലയിലുടനീളം ശരാശരിയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുകയും തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ക്രമാതീതമായി ഉയർന്നേക്കുകയും ചെയ്യും.


എൽ നിനോയുടെ ആഘാതം രാജ്യത്ത് നേരിട്ടല്ലെങ്കിലും വളരെ പ്രകടമായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി. അതേസമയം എൽ നിനോ പ്രതിഭാസമുള്ള വർഷങ്ങളിൽ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലും ശരത്കാലത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയേറെയാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home